Tuesday, November 22, 2011

ഇടവേള ........














പകല്പൂരം കഴിഞ്ഞൂ , മേളങ്ങളും വര്‍ണ്ണങ്ങളും-
പടിയിറങ്ങുന്നു , മായാത്ത ചമയങ്ങള്‍ രാത്രിയുടേ-
ഇരുളില്‍ നിശബ്ദം നിറം മങ്ങി തീരുന്നുണ്ട് ..
ആലിലകള്‍ ആരവങ്ങളേ പുല്‍കിയിപ്പൊഴും
ഇളകി തുടിക്കുന്നുന്റ് , ആരേയൊ കാത്തിരിക്കും പോലെ ..
ഇവിടേ നാം ഒറ്റപെടുന്നുന്റ് , കാലം തീര്‍ത്ത ഒറ്റപെടല്‍ ..
ചിലപ്പൊഴൊക്കെ നാമൊക്കെ വെറും മാംസപിണ്ഡങ്ങള്‍ -
മാത്രമാകും , നാം പൊലുമറിയാതേ ..
നഷ്ടപെടലുകള്‍ മനസ്സിന്റേ പ്രതിഭാസമാണ് .. അതു പക്ഷേ
നീണ്ടു നില്‍ക്കുമോ എന്നു ചോദിച്ചാല്‍ .. ഇല്ലാന്ന് കരുതാം ..
കാലം മായ്ക്കാത്ത മുറിവില്ല എന്ന പോലെ
ഇന്നിന്റേ വേവും വിരഹവും നാളേയുടേ കുളിരാകും ..
ഇന്നിന്റേ താപം നാളേയുടേ മഴ പൊലെ ..
വേഷങ്ങള്‍ അഴിക്കുവാന്‍ സമയമായീ , ആട്ടവിളക്ക്
അണയാനായീ ആളുന്നുണ്ട് .. മനസ്സിലും മുഖത്തും
പറ്റി പിടിച്ചിരിക്കുന്ന ചായങ്ങള്‍ പതിയേ മായും ..
മടങ്ങാതേ തരമില്ലാല്ലൊ .. അനിവാര്യമായ ഇടവേള .....................

Monday, November 21, 2011

മകളേ .........

















ദൈവം ചിലപ്പൊള്‍ ഇങ്ങനെയാണ് ..
കൊഞ്ചുന്ന മണിമുത്തുക്കളേ-
മുന്നില്‍ തരും , എന്നിട്ട് കൊഞ്ചിക്കാനുള്ള
സമയമെല്ലാം അവനെടുക്കും , അവസ്സാനം
തിരിച്ചറിവിന്റേ പ്രായത്തില്‍ നമ്മുക്കിട്ടു തരും
കരള്‍ പറിയുന്ന വിരഹ നിമിഷങ്ങള്‍ സൃഷ്ടിക്കുവാന്‍ ..
ഒരു നിമിഷത്തില്‍ എന്നേ നോക്കി ഉണ്ടകണ്ണുകള്‍ കൂര്‍പ്പിക്കുമ്പൊള്‍
എന്റേ പ്രീയ മകളേ നീ എനികെത്രവട്ടം നഷ്ടപെടുന്നുന്ന് അറിയുമോ ..
നിന്റേ തേനൂറുന്ന കളിയാട്ടങ്ങളില്‍ , ചിണുങ്ങളില്‍ ഈ അച്ഛനേ നീ
ഓര്‍ക്കുന്നുണ്ടാവുമോ .. പാല്‍മണം മാറാത്ത നിന്റേ കുഞ്ഞധരങ്ങളേ
ഉമ്മ വച്ച് ഉമ്മ വച്ച് ഈ അച്ഛനിന്നും ഉറങ്ങട്ടേ ..

Wednesday, November 16, 2011

അടയാളങ്ങള്‍ ..


















ഇന്ന് കടല്‍തീരം വിജനമാണ് ..
ആരവങ്ങളൊഴിഞ്ഞ മണല്‍ തരികള്‍
ഒരു പൊട്ടിയ പട്ടത്തിന്റേ നൊമ്പരങ്ങളേ
സൂര്യന്റേ നേര്‍ത്ത ചൂടില്‍ പുല്‍കുന്നുണ്ട്...
ആകാശം പതിയേ മഴയേ ഗര്‍ഭം ധരിച്ചു തുടങ്ങുന്നു
അങ്ങകലേ കടല്‍ മഴ നിശബ്ദം പൊഴിയുന്നുണ്ട്
തീരത്തേ പുല്‍കുവാന്‍ വെമ്പി നില്‍ക്കുന്ന തിരകളൂടേ
ആലിംഗനത്തില്‍ അവന്‍ പൂഴിമണലില്‍ ജീവിത ചിത്രം വരക്കുന്നുണ്ട് ..
ഒരൊ ജീവിതാഭിലാഷങ്ങളേയും, സ്വപ്നങ്ങളേയും കാലമെന്ന തിര
മെല്ലേ വന്നു മായ്ച്ചു പിന്‍ വലിയുന്നു, തീരത്തോടുള്ള പ്രണയം തിര -
മറച്ചു വയ്ക്കുന്നില്ല ഒരൊ ഒത്തുചേരലിലും അവരുടേ പ്രണയാദ്ര
നിമിഷങ്ങള്‍ മായ്ച്ചത് അവന്റേ കിനാവുകളൂടേ വര്‍ണ്ണങ്ങളായിരുന്നു ..
അന്ന് .. പാദസ്വരമണിഞ്ഞ പാദങ്ങള്‍ അവന്റേ കാല്പാടുകള്‍ക്ക്
പ്രണയത്തിന്റേ കൃത്യതയാര്‍ന്ന അടയാളങ്ങള്‍ സമ്മാനിച്ചപ്പൊള്‍
ഉയരത്തില്‍ പാറി പറന്ന പട്ടത്തിന്റേ നൂല്‍ രണ്ടു ഹൃദയങ്ങള്‍
ഒന്നായീ നിയന്ത്രിച്ചപ്പൊള്‍ , സഖീ നീ അറിഞ്ഞിരിക്കില്ല വിധിയെന്ന
കാറ്റ് വന്നവന്റേ ഉള്ളം തകര്‍ത്തത് , അവന്റേ മിഴികള്‍ ചുവക്കുന്നതും
രണ്ടു തുള്ളി മിഴിപ്പൂക്കളുടേ ഉപ്പുരസം കടലിലലിഞ്ഞതും..
ഇന്ന് മനസ്സ് വെറുതേ പിടക്കുന്നുണ്ട് , പകലൊന്‍ മായുന്നു ..
ഒരൊ സന്ധ്യയും നല്‍കി പൊകുന്നത് വിരഹാദ്രമായ ഓര്‍മകളാണ് ..
ഒരു പിടി ഓര്‍മകള്‍ മാത്രമാകുന്നുവോ ജീവിതം ..
മഴ പെയ്തു തുടങ്ങിയിരിക്കുന്നു ..മണല്‍ത്തരികള്‍ നെഞ്ചൊടടക്കിയ
വര്‍ണ്ണപട്ടം അലിഞ്ഞില്ലാതായിരിക്കുന്നു ..ഓരൊ തിരയും മഴയോടൊപ്പം
മണല്‍ തരികളേ ആവേശത്തോടേ വാരി പുണരുന്നുണ്ട് ..
എപ്പൊഴോ മറഞ്ഞു പൊയൊരു കാല്പാടുകള്‍ തേടീ
അവനിപ്പൊഴും അലയുന്നുണ്ട് വിജനമായ തീരത്തിലൂടേ ..

Wednesday, November 2, 2011

നിളേ നീ എന്റേ നിലാവിനേ തിരികേ തരുമോ ...













നിളയുടേ ഓളമടങ്ങാത്ത മണല്‍തരികളില്‍
അവളേ നിനച്ചു ഞാന്‍ ഒരുപാട് സന്ധ്യകളില്‍
മയങ്ങി പോയിട്ടുണ്ട് , ചെറുമഴയോ , കാറ്റോ
വന്നുണര്‍ത്തും വരെ .. തിരിച്ച് വീട്ടിലേക്ക്
പോകുമ്പൊള്‍ സന്ധ്യചോര്‍ന്ന നാട്ടുവഴികളില്‍
കരിന്തിരികളൂടേ ഗന്ധമെന്നേ കൂട്ടുന്നത്
പഴയയൊരു വേദനയുടേ സ്മരണകളിലേക്കാണ്...
നമ്മുടേ ജീവിതത്തിലൊക്കെ കൂട്ടുകള്‍ ഉണ്ടാവുക സ്വാഭാവികം
അവ ചിലപ്പൊള്‍ ചിലതില്‍ വേരു പിടിച്ച് തഴക്കും
കാലത്തിന്റേ അഗ്നിലാവകളില്‍ അത് വേരൊടേ കരിഞ്ഞു
പൊകുകയും ചെയ്യും..എന്റേ ജീവിതവഴികളിലെവിടെയോ
എനിക്ക് നഷ്ടമായോരു മനസ്സുണ്ട് ..കാല്പാദങ്ങളിലേ
മിഞ്ചിയണിഞ്ഞ വിരലുകള്‍ ‍ കൊണ്ട് എന്നേ ഉണര്‍ത്തിയ നിമിഷങ്ങള്‍ ..
ഒരു വിളി കൊണ്ട് ഒരു മഴക്കാലം മുഴുവനും
എനിക്ക് സ്വന്തമായീ തന്നവള്‍ , ഒരു നോട്ടം കൊണ്ടു
അവളുടേ സ്നേഹമെല്ലാം പകര്‍ന്നവള്‍ .. ഇന്നു നിളയുടേ
വറ്റി വരണ്ട മാറിടങ്ങളില്‍ പാദങ്ങളൂന്നുമ്പൊള്‍
രണ്ടു തുള്ളി കണ്ണുനീര്‍ തുലാവര്‍ഷ പ്രളമായീ മാറുമ്പൊള്‍ ..
എനിക്ക് അന്യമായീ പോയതിന്റേ ആഴം അറിയുന്നു ..
ഒരിക്കലും തിരിച്ച് കിട്ടാത്ത , ഒരു പിന്‍ വിളിക്ക് പോലും
സാധ്യതയില്ലാതേ കൃഷ്ണപക്ഷ രാവുകളില്‍ പൊഴിയാതേ
പൊയ നിലാവാണവള്‍ .. അമ്മേ നിളേ നിന്റെ അകകാമ്പില്‍
നിന്നുയരുന്ന ചൊദ്യങ്ങള്‍ എന്റേ കൈവെള്ളയില്‍ ഓളം വെട്ടുന്നുണ്ട് ..
നീ തേടുന്നത് എന്റേയും അവളുടേയും നിശ്വാസങ്ങളാണെന്നും അറിയുന്നു ..
ഞാന്‍ ഏകാനാനെന്നറിഞ്ഞാലും ..

ഇന്ന് പുഴ നിറഞ്ഞൊഴുകുന്നുണ്ട് , എന്റേ നിളേ നിന്നേ കാണാന്‍ ചന്തവും
കൂടീയിട്ടുണ്ട് .. ഞങ്ങള്‍ തീര്‍ത്ത കനത്ത പ്രതലങ്ങള്‍ ഇടക്കുള്ളതൊഴിച്ചാല്‍ ..
ഇന്നു ഞാനുണ്ട് നിന്നരുകില്‍ , എന്നിട്ടും ഞാനന്ന് നിന്നോട് പറഞ്ഞ വാക്കു പോലെ
ഞങ്ങളൊരുമിച്ചൊരു യാത്ര , അതും നിന്റേ അന്തരാത്മാവിനേ തേടിയുള്ളൊരു യാത്ര ..
അതിനവള്‍ .. എന്റേ ചാരെയില്ലാതേ പൊയീ .. ഇനി കര്‍മ്മങ്ങളുടേ ഒരു ചുവട് വയ്പ്പ്
കഴിഞ്ഞിരിക്കുന്നു ഒരു തിരി നാളമെന്റേ ഹൃദയത്തേ വീര്‍ത്തു വെണ്ണീറാക്കുമ്പൊള്‍ ..
ഒരു പിടി എള്ളും അരിയും കൊണ്ടു നിന്റേ മേലേ ഇങ്ങനെ ഒഴുകീ നടക്കുമ്പൊള്‍ ..
അകലേ കുങ്കുമ സന്ധ്യകളില്‍ നിളയേ വര്‍ണ്ണാഭമാക്കുമ്പൊള്‍ നിന്റേ അടിത്തട്ടില്‍
അവളുടെ ആത്മാവും തേടീ ഞാന്‍ ഒഴുകാതേ കാത്തിരിക്കാം ..