Sunday, February 24, 2013

ഉറുമ്പുകള്‍​ക്ക് പറയാനുള്ളത് ..!


















കരുണാതന്‍ കാതലെ കൈതൊഴാം, സ്നേഹരശ്മിയേ ഞങ്ങള്‍ കൈതൊഴാം
മഹിമതന്‍ കോവിലേ കൈതൊഴാം , തൊഴാം മഹിതന്‍ വെളിച്ചമേ കൈതൊഴാം
ഒരു ചെറു ദീപവുമേന്തി ഞാന്‍, നിന്റെ അരികിലായി അര്‍ച്ചനക്കെത്തവേ
കനവിന്‍ കടാക്ഷങ്ങള്‍ ഏകണേ, എന്നില്‍ കരളില്‍ അമൃതം പൊഴിക്കണേ
അവിവേക ശാലികള്‍ പാപികള്‍, ഞങ്ങള്‍ അഖിതങ്ങള്‍ വല്ലതും ചെയ്യുകില്‍
അഖില പ്രകാണ്ട പ്രകാശമേ, ഞങ്ങള്‍ക്കരുളണേ മാപ്പ് നീ ഈശ്വരാ
ഞങ്ങള്‍ക്കരുളേണേ മാപ്പ് നീ ഈശ്വരാ .......!

ശ്രീദേവീ ടീച്ചര്‍ ഇന്നും ഈശ്വരപ്രാര്‍ത്ഥന കഴിഞ്ഞാണ് സ്കൂളില്‍ എത്തിയത്
രജിസ്ടറില്‍ ഒപ്പിടാന്‍ ഓഫീസ് റൂമിന്റെ പടിവാതിക്കല്‍ എത്തിയപ്പോള്‍
പ്രധാനധ്യാപകന്‍ പ്രദീപ് മാഷ് ഇരുത്തിയൊന്നു മൂളി ..
എന്താ ടീച്ചറേ ഇത് , കണക്ക് പഠിപ്പിക്കുന്ന നിങ്ങളിങ്ങനെ , കഷ്ടാണേട്ടൊ ..
അതു മാഷേ ......... വാക്കുകള്‍ തൊണ്ടയിലെവിടെയോ കുരുങ്ങി ..
പുതുക്കം മാറാത്ത ഒപ്പിലേക്ക് ആരും കാണാതെ ഒളിപ്പിച്ച രണ്ടു തുള്ളി കണ്ണീര്‍ വീണ് ചിതറി ..

ബോലോ .. ഭാരത് മാത കീ .......... ജയ് .. ജയ് .. അനേകായിരം കണ്ഠങ്ങള്‍ ഒന്നിച്ച്
അന്തരീക്ഷത്തില്‍ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദത്തില്‍ എരിഞ്ഞടിങ്ങയത് ഒരു ജനതയുടെ
പ്രതീക്ഷകളായിരുന്നു എന്നു എം എല്‍ എ വാതൊരാതെ പറഞ്ഞപ്പോള്‍ താലികെട്ടി
ഏതാനും മാസങ്ങള്ക്കകം വിധവയായ് പോയവളുടെ നൊമ്പരമല്ലായിരുന്നു ശ്രീദേവിയുടെ ഉള്ളില്‍,
എവിടെയോ അഭിമാനത്തിന്റെ , ഭാരതത്തിന് വേണ്ടി ബലി കഴിക്കപ്പെട്ടവളുടെ മനസ്സായിരുന്നു ..

ഒരു പട്ടാളക്കാരന്റെ മണവാട്ടിയായ് കാലെടുത്ത് വയ്ക്കുമ്പോഴും മനസ്സില്‍ ഏതൊരു
നവവധുവിനെപ്പോലെ അവള്‍ക്കും സങ്കലപ്പങ്ങളുടെ പല വിധ ലോകമുണ്ടായിരുന്നു ,
ആദ്യമായി കുഞ്ഞിന്റെ തുടിപ്പുകള്‍ അറിഞ്ഞ നാള്‍ , ഫൊണിലൂടേ കിട്ടിയ കാശ്മീരിന്റെ
തണുത്തുറഞ്ഞ മുത്തത്തിന്റെ മാധുര്യം മാറും മുന്നേയാണ് , ഇന്ത്യന്‍ പതാക പുതച്ച ശരീരം മുറ്റത്ത്,
പച്ച വണ്ടികള്‍ കൊണ്ടിറിക്കിയത് ... പ്രാദേശിക മാധ്യമങ്ങള്‍ കൊണ്ടാടിയത് ,
ധീരനായ ഭര്‍ത്താവിന്റെ ഭാര്യ എന്ന പദവിയില്‍ കൊണ്ടേറ്റി നടന്നത് , സഹതാപത്തിന്റെ
നോട്ടത്തിന് പകരം ധൈര്യം തന്ന നാട്ടു കരങ്ങളില്‍ , സ്വന്തം ദുഖം എപ്പൊഴോ വച്ചു മറന്നത് ...
ഔദ്യൊഗികമായ ആചാരങ്ങള്‍ക്ക് നടുവില്‍ കുടുംബത്തിലെ കുഞ്ഞു മരുമകന്‍
പ്ലാവിന്റെ കനലുകള്‍ ചിതയില്‍ ചേര്‍ക്കുമ്പോള്‍ , അഗ്നി ഒരു വശത്ത് നിന്നു
വിശപ്പ് മൂത്ത് ആളി പടരുമ്പോള്‍, ആയിരം കരങ്ങള്‍ മേലൊട്ട് ഉയര്‍ന്ന്
വന്ദേ മാതരവും , ഭാരത് മാത കീ ജയ്യും നിറഞ്ഞ അന്തരീഷത്തില്‍ ,
മുകളിലത്തെ , അനിലേട്ടന് ഏറ്റവും ഇഷ്ടമുള്ള കിളിചുണ്ടന്‍ മാവ് ചാഞ്ഞു
നില്‍ക്കുന്ന ജനല്‍ പാളികളില്‍ ഹൃദയം നിറയുന്ന വേവോടെ ചേര്‍ന്നു നിന്നത് .......
ഒരു പട്ടാളക്കാരന്റെ വിധവക്ക് കരയുവാന്‍ പോലും അവകാശമില്ലെന്ന്
തോന്നി പോയിരുന്നു, അന്ന് ശ്രീദേവിക്ക് ...

ഒരു വടി എടുത്ത് അടിക്കുന്നതിനേക്കാള്‍ വേദനയാണ് കുത്തുവാക്കുകള്‍ കൊണ്ട് ഉണ്ടാകുന്നത്
നിരന്തരം എങ്ങോട്ട്‌ തിരിഞ്ഞാലും കുത്തുവാക്കുകളുടെ മുള്‍ മുനകളില്‍ തട്ടി
നൊമ്പരപ്പെന്നൊരു മനസ്സ് , അനിലേട്ടന്റെ ആത്മാവ് തങ്ങി നില്‍ക്കുന്ന ഇവിടം വിട്ട്
എങ്ങനെയാണ് പടി ഇറങ്ങി പോകുക , അച്ഛനേ തിരക്കുമ്പോള്‍
എന്തടിസ്സ്ഥാനത്തിലാണ് ഞാന്‍ ഉണ്ണിക്കുട്ടന് പറഞ്ഞു കൊടുക്കുക ..
ഏക ആശ്വാസ്സം സ്കൂളിലെ കുട്ടികളോടൊത്തുള്ള നിമിഷങ്ങളാണ് ..
കണക്കുകളില്‍ സ്നേഹം ചേര്‍ത്ത് അവരോട് കൂടി ഹരിച്ചും കൂട്ടിയുമിങ്ങനെ ...!

വൃദ്ധ സദനങ്ങള്‍ കൂടി പോകുന്നതിനെ പറ്റി വാചാലമാകുന്നത് കേള്‍ക്കുമ്പോള്‍
പലപ്പൊഴും തന്നിലേക്ക് ചേക്കേറി ശ്രീദേവി ചിന്തിക്കാറുണ്ട് ..
വയസ്സായ രണ്ടു മുഖങ്ങളിലും , മൊഴികളില്‍ നിന്നും തനിക്ക്
നേരിടേണ്ടി വരുന്ന വേദനകള്‍ , ഒരു പ്രയോജനം ഇല്ലെങ്കില്‍ കൂടി
അവരുടെ മാനസിക സന്തൊഷത്തിന് വരെ കുറ്റങ്ങളുടെ ഘോഷയാത്ര തീര്‍ക്കുന്ന
ഒരൊ ദിനങ്ങളും , പ്രത്യേകിച്ച് അവധി ദിവസങ്ങള്‍ ..
ചിലപ്പൊള്‍ സഹിക്ക വയ്യാതെയാകും ചിലര്‍ കടും കൈയ്യ് ചെയ്യുകയല്ലേ ..
ഇല്ലെട്ടൊ , അങ്ങനെ ചിന്തിക്കാന്‍ പാടില്ല , അനിലേട്ടനു ജന്മം നല്‍കിയവരെന്ന
ചിന്ത എന്നില്‍ നിന്നും വിട്ടകലുന്നുണ്ട് ഈയിടയായ് , ഉണ്ടായിരുന്ന ആത്മാര്‍ത്ഥത
ചോര്‍ന്നു പോകുന്നുണ്ടെന്ന് വല്ലാതെയായിട്ട് തോന്നി തുടങ്ങിയിരിക്കുന്നു ...

വിവിക്തമായ നിമിഷങ്ങളിലേക്ക് കാലം കൊണ്ടെത്തിക്കുമ്പോള്‍
ചുറ്റിനും വിരിമാറ് കാട്ടിയ സ്നേഹവും , മൊഴികളും
ഒരു നിമിഷം കൊണ്ട് പിരിഞ്ഞു പോകുമ്പോള്‍
നനുത്ത ഏകാന്ത നിമിഷങ്ങളില്‍ , ഹൃദയം കുതിരുമ്പോള്‍
നിര്‌വ്വികാരമായ ചിന്തകള്‍ വരികളായി പരിണമിക്കും ..
അതില്‍ നിന്നൊരു അരുവി പിറക്കും , പുഴയാകും
കടലില്‍ ചേരും .. കടലാഴത്തില്‍ അടിയും ..
അതീന്നൊരു തുള്ളി ഹൃത്തെടുത്ത് , മിഴികളില്‍ മഴ വിരിയിക്കും ......!

കാലം നമ്മളില്‍ നിന്ന് ഒന്നെടുക്കുമ്പോള്‍ മറ്റൊന്നു നല്‍കുമെന്നാണ്,
അതിനോളം വരില്ലെങ്കിലും കൂടി ശ്രീദേവിക്ക് ഉണ്ണിക്കുട്ടനെ കൊടുത്ത പോലെ ..
പക്ഷേ അവന്റെ കുറുമ്പ് ഈയിടയായ് വളരെ കൂടുതലാണ്..
ആ നിഷ്കളങ്ക കുറുമ്പുകളില്‍ കേള്‍ക്കേണ്ടി വരുന്നത് സഹനത്തിനപ്പുറവും ..
വിശേഷിച്ച് ഒന്നും പറയാനില്ലെങ്കില്‍ കൂടി ആരെയെങ്കിലും ഒരു ബന്ധുവിനെയോ
സുഹൃത്തിനേയൊ വിളിക്കും , ഒരുപാട് നേരം സംസാരിക്കും , അതു വീട്ടിലേക്ക്
വരുന്ന വഴിക്കാണ് പലപ്പൊഴും ചെയ്യുക , വീട്ടിലാണേല്‍ അതും പ്രശ്നമാകും ..
മനസ്സിന്റെ കടിഞ്ഞാന്‍ പൊട്ടി പോകുമോ എന്ന ഭയമുണ്ട് ഈയിടെയായ്,
ഇതല്ലാതെ മറ്റൊരു ലളിതമായ മാര്‍ഗമില്ല , പഠിക്കുമ്പൊഴും പറയത്തക്ക
ആത്മബന്ധങ്ങളൊന്നും ആരോടും പുലര്‍ത്തിയിരുന്നില്ല , അതു കൊണ്ട് തന്നെ
ഹൃദയം തുറക്കുവാന്‍ ആദ്യം നല്ലൊരു ബന്ധം സൃഷ്ടിക്കുന്നതിന്റെ ആവശ്യകത
കൂടി വരുന്നുണ്ട് , ചിലരുടെ ഭാഗത്ത് നിന്നും രണ്ടാമത്തെ വിവാഹത്തിനുള്ള
ഒരുക്കങ്ങളേ കുറിച്ചുള്ള ചോദ്യങ്ങളാണ് , സ്വന്തം വീട്ടുകാര്‍ക്ക് പിന്നെ ആ ചിന്തയില്ല
മരണത്തിന് കിട്ടിയ കാശൊക്കെ അനിലേട്ടന്റെ അച്ഛന്റെ പേരിലാണ് , അതു കൈയ്യിലേക്ക്
കിട്ടും വരെ അവരൊന്നും മൊഴിയുമെന്ന് കരുതണ്ട , ഇനിയുമുണ്ടേ കെട്ടിക്കാന്‍
പ്രായത്തിലൊരാള്‍ അവിടെ , അതിന്റെ ആകുലതകള്‍ അവരും പ്രകടിപ്പിക്കാതിരിക്കില്ലല്ലൊ..!

ചില കണ്ണുകളില്‍ ആര്‍ത്തിയുണ്ട് , പേടിപ്പെടുത്തുന്ന ഇരയോടുള്ള ആര്‍ത്തി
ചിലതില്‍ സഹതാപത്തിന്റെ നിറം കലര്‍ത്തിയ നോട്ടമുണ്ട് ,പതിയേ മാറുന്നത് ..
കാമം തന്നെയാണ് എല്ലാന്റിന്റേയും അവസ്സാനം , ആ വികാരം മാത്രമാണ്
മുന്നിട്ട് നില്‍ക്കുന്നതും , ബസ്സില്‍ പിറകില്‍ നിന്നു മുട്ടുന്നവരും , നടക്കുമ്പോള്‍
അറിയാതെ തട്ടുന്നവരും , കണ്ണുകളും കൈകളും കൊണ്ട് ആംഗ്യം കാട്ടുന്നവരുമെല്ലാം
എന്താണാവോ ധരിച്ച് വച്ചിരിക്കുന്നത് , നിര്‌വ്വികാരമായ തുരുത്തുകളില്‍
വേര്‍തിരിച്ചറിയുവാന്‍ വയ്യാത്ത നിമിഷങ്ങള്‍ , എല്ലാ തരത്തിലുള്ള വികാരങ്ങളും
നഷ്ടപ്പെട്ട് നില്‍ക്കുമ്പോള്‍ , ഇവരുടെയൊക്കെ വിചാരം ഞാന്‍ ദാഹിച്ച് നടക്കുകയാണെന്നാകും ..

ഇന്ന് ഞാറാഴ്ച്ച ആണ് , ഇത്തിരി വൈകി ഉണര്‍ന്ന് ഉണ്ണിയുമായി താഴേക്ക് ചെല്ലുമ്പൊഴേ
മുറുമുറുപ്പുകള്‍ തുടങ്ങി , നാട്ടുകാരെ ആരെയെങ്കിലും കിട്ടിയാല്‍ ,ഞാന്‍ വന്ന് കയറി
മരണത്തിലേക്ക് അനിലേട്ടനേ വിട്ട പോലെയാകും പിന്നെ വാതോരാതെ വര്‍ത്തമാനം ..
സ്പേഷ്യല്‍ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ച രമ്യയുടെ വീട്ടില്‍ പോയിരുന്നു
ഉണ്ണി അവര്‍ക്ക് പ്രീയപെട്ടവന്‍ തന്നെ , അതെങ്കിലും ആശ്വാസ്സം , അല്ലെങ്കിലും ഞാന്‍
ആണല്ലൊ അധികപ്പറ്റ് , ഈ ഭൂമിക്ക് തന്നെ , ഈ ജോലി കൂടി ഇല്ലായിരുന്നേല്‍ ...?
പെണ്ണിന്റെ ശത്രു പെണ്ണാണെന്ന് തോന്നിപ്പോകും ഇടക്കൊക്കെ ..
ശാപ വാക്കുകള്‍ കൊണ്ട് മനസ്സ് മുരടിച്ച് പോകുന്നു ..
അല്ല , ഇന്നലെ രാത്രീ മഴ പെയ്തൊ , അനിലേട്ടനെ ദഹിപ്പിച്ച സ്ഥലത്തെ തെങ്ങിന്‍ തൈയ്യ്
നന്നായി വളര്‍ന്നു തുടങ്ങിയിക്കുന്നു , വെറുതേ അതിനടുത്ത് പോയി നില്‍ക്കുമായിരുന്നു
ഇത്തിരി നാള്‍ മുന്നേ വരെ , അപ്പൊഴേ തുടങ്ങും ഇത്തിരി ഉച്ചത്തില്‍ തന്നെ
ജീവിച്ചിരുന്നപ്പൊഴോ സ്വസ്ഥത കൊടുത്തില്ല ഇനി മരിച്ചിട്ടും കൊടുക്കരുത് നീയ്യ് ...

തെങ്ങിന്‍ തൈയ്യില്‍ നിന്നും ഇറ്റ് വീണ മഴത്തുള്ളികലള്‍ തീര്‍ത്ത വിടവുകള്‍ മണ്ണില്‍ കാണാം
ഒരോ തുള്ളിയും കുളിരോടെ പതിക്കുമ്പോള്‍ ഇക്കിളി കൊണ്ട് കുന്നു കൂടിയ മണ്ണിന്റെ മനസ്സ്
" അനിലേട്ടാ ................ ഒന്നു വിളി കേള്‍ക്കു ഏട്ടാ ... " കണ്ണീരു പോലും വറ്റിപ്പോയോ ദേവീ ..?
കാലില്‍ എന്തോ അരിച്ച് കേറുന്നത് പോലെ തോന്നിയിട്ട് നോക്കുമ്പോള്‍ , താഴേന്ന് ഒരു കൂട്ടം
ഉറുമ്പുകള്‍ കയറി വരുന്നുണ്ട് , പതിയേ അവരെന്തോ പറയും പോലെ ..
ഏട്ടന്റെ ആത്മാവ് കണ്ടിട്ടുള്ള വരവായിരിക്കുമോ ..... പതിയെ കുനിഞ്ഞിരുന്നു
കൈയ്യ് വിരലുകള്‍ താഴേക്ക് വച്ച് ഒരോ ഉറുമ്പുകളേ കൈയ്യിലേക്കെടുത്തു .. പരക്കം പായും പോലെ
തലങ്ങും വിലങ്ങും ഓടി കളിക്കുന്നുണ്ടവ , ഒരിക്കല്‍ കടലു കാണാന്‍ ഏട്ടനോടൊപ്പം പോയപ്പോള്‍
എന്റെ കൈകളില്‍ വിരല്‍ തുമ്പ് കൊണ്ട് തൊട്ട് തൊട്ടില്ല പോലെ ഓടിച്ച് കളിച്ചിരുന്നത് .....

"മഴ പെയ്യുന്നുണ്ട് , തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ , ഒരു കൈയ്യ് അരയില്‍ ചേര്‍ത്ത്
താഴേ കായലിലേക്കുള്ള നടത്തത്തില്‍ നിന്നില്‍ നിറഞ്ഞിരിക്കുമ്പോഴുള്ള സുഖം ..
ഒരു ചെറിയ വഞ്ചിയില്‍ , നിന്റെ തുഴച്ചിലിനോടൊപ്പം , ആടിയുലഞ്ഞ്
മഴ ചാറ്റല്‍ കൊണ്ട് ജീവിതത്തിന്റെ അങ്ങേയറ്റം വരെ നിന്നോടൊപ്പം ......."

ഞെട്ടിയാണ് ഉണര്‍ന്നത് ,സ്വപ്നം പോലും പൂര്‍ത്തിയാക്കാനാവാതെ
രാവിലെപ്പൊഴോ .. പുറത്ത് മഴ പെയ്യുന്നുണ്ട് , കൈയ്യില്‍ എന്തോ
കടിച്ച പോലെ .. ഹോ .. ഉറുമ്പുകളാണല്ലൊ , ഉണ്ണിനെ കടിച്ചു കാണുമോ ആവോ ..?
രാവിലത്തെ പണികളൊക്കെ ധൃതിയില്‍ തീര്‍ത്ത് ഉണ്ണിയെ എഴുന്നേല്പ്പിച്ച് കുളിപ്പിച്ചിട്ട്
വേണം സ്കൂളില്‍ പോകാന്‍ , ഈയിടയായ് സ്വപ്നത്തില്‍ അലിഞ്ഞലിഞ്ഞ്
ഉറക്കം കൂടുതലാകുന്നു , ഇനിയും പ്രദീപ് മാഷിന്റെ മുഖം കാണാന്‍ വയ്യ ....
ഉണ്ണിയെ ഉമ്മ വച്ച് വയറ്റില്‍ ഇക്കിളിയിട്ട് എഴുന്നേല്പ്പിക്കുമ്പോഴാണ് ശ്രദ്ധിച്ചത്
ജനലിന്റെ ഇടയിലൂടെ ഒരു കൂട്ടം എറുമ്പുകള്‍ പാത തെളിച്ച് നിര നിര ആയി നീങ്ങുന്നത്
പതിയെ ജനല്‍ പാളി തുറന്ന് നോക്കുമ്പോള്‍ താഴേക്ക് പോകുന്നുണ്ട് വളരേ വേഗത്തിലവര്‍ ..
പൊടുന്നനേ മിഴികള്‍ ചെന്നു വീണത് അനിലേട്ടനേ ദഹിപ്പിച്ചടുത്തേക്കാണ് ...

കേറി ചെല്ലുമ്പോള്‍ തന്നെ സ്വാഗതം ചെയ്യുന്നത് വാകമരമാണ്..
എന്തു വലുതാണല്ലേ ഈ മരം , എത്രയോ വര്‍ഷമായി
ഇവിടത്തെ കുട്ടികളെ കണ്ടും , തണലേകിയും ...
അതിനു താഴെ സുന്ദരന്‍ ചേട്ടനെ കാണാം , എന്നും ഒന്നു ചിരിക്കും ..
ഐസ്സും , കാരക്കയും വില്‍ക്കുന്ന ആ ചേട്ടനും ഈ വിദ്യാലയം
തുടങ്ങിയന്നു മുതല്‍ ഇവിടെയുള്ളത് പോലേ തോന്നും അത്രക്ക്
ആ പരിസരവുമായി ചേര്‍ന്നു പോയിരിക്കുന്നു ആ മനുഷ്യന്‍ ..
സ്റ്റാഫ് റൂമിലിരിക്കുമ്പോള്‍ പുറകു വശത്തെ അരയാലിന്റെ ഇളക്കം
കാണാനും ഭംഗിയാണ് , വൃശ്ചികമാസത്തിലെ കാറ്റിനൊപ്പം നൃത്തം
വയ്ക്കുന്ന ഇലകളുടെ ശബ്ദം മനസ്സിനെ വല്ലാതെ നിറക്കും ...
ഒരു ദിനം കൂടി കൊഴിയുന്നു , എന്തോ വല്ലാത്തൊരു അസ്വസ്ത്ഥത പോലെ
ബസ്സിറങ്ങി വീട്ടിലെത്തുമ്പോള്‍ ആകെ വിയര്‍ത്തിരുന്നു , നല്ല ക്ഷീണം കൊണ്ട്
പടിപ്പുരയില്‍ ഇത്തിരി നേരമിരുന്നു , പാടം മഴയില്‍ നനഞ്ഞ് കിടപ്പുണ്ട്
മൂന്ന് മൈനകള്‍ എന്തോ തല വെട്ടിച്ച് കൊത്തി കൊത്തി തിന്നുന്നുണ്ട്
വീണ്ടും എന്റെ ഉണ്ണിയുടെ , നാലു ചുവരുകളുടെ, വേവുകളുടെ അകത്തളങ്ങളിലേക്ക് ....

ഇരുട്ടിനുള്ളില്‍ ആരൊ വരിഞ്ഞ് മുറുക്കുന്ന പോലെ
അടങ്ങാത്ത സ്നേഹത്തിന്റെ നിശ്വാസ്സം .. പിന്‍ കഴുത്തിലൂടെ അധരങ്ങള്‍
താഴേക്ക് നനവ് പടര്‍ത്തിയിറങ്ങും പോലെ , കാലുകല്‍ പതിയെ നിവര്‍ന്ന് പോകുന്നു
കരതലങ്ങള്‍ കൂട്ടി പിടിച്ച് , ഹൃദയത്തിലേക്ക് പുറത്തേ മഴയുടെ കുളിര്‍ പൊഴിക്കുന്നു
എത്രയൊ കാലങ്ങളായി കാത്തിരുന്നൊരു സാമീപ്യം , മിഴികളടഞ്ഞ് , ഇരുട്ടിന്റെ
ആഴത്തിലേക്ക് പടിയിറങ്ങി പോകുന്ന ഒരു മിന്നല്‍ പിണര്‍ ....
എത്രയോ കാതങ്ങള്‍ അകലേന്ന് വരുന്ന കാറ്റിന്റെ മണം , നിന്നെ അറിയും പോലെ ...!

ഇന്നും , എന്തേ ഇത്ര പുലര്‍ന്നിട്ടും എഴുന്നേല്‍ക്കാനാവുന്നില്ല
ഒന്നും കൂടി കിടക്കാം വല്ലാത്ത ക്ഷീണം പോലെ , ഉണ്ണിക്കുട്ടനും എഴുന്നേറ്റില്ലല്ലൊ ..
ഇന്നും സ്കൂളില്‍ വൈകിയാകുമോ എത്തുക , ഒന്നിനും വയ്യാത്തൊരു അവ്സ്ഥ ..
ഉണ്ണീ എഴുന്നേല്‍ക്കെട കുറുമ്പാ , യ്യൊ , എന്താ കൈകള്‍ മരവിച്ച പോലെ ..
ഈ ജനല്‍ ആരാ തുറന്നിട്ടേ , മൊത്തം തണുപ്പ് ഉള്ളിലേക്ക് കയറിയല്ലൊ ..
ഉണ്ണിക്ക് തണുപ്പ് കിട്ടിക്കാണുമോ ആവോ ........ എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ലല്ലൊ ...
ഇന്നലത്തേ മഴയില്‍ കുതിര്‍ന്ന് മാവ് നാണിച്ച് ചാഞ്ഞ് നില്പ്പുണ്ട് ...
വെയില്‍ പരക്കേ പടര്‍ന്ന് കഴിഞ്ഞു , ഹോ മുഴുവന്‍ ഉറുമ്പരിച്ചിരിക്കുന്നല്ലൊ
ദേഹത്തൂടെ ഉരുമ്പുകള്‍ കയറി പോയിട്ടും ഞാന്‍ അറിയുന്നില്ലല്ലൊ ...................
കണ്ണാ , എഴുന്നേല്‍ക്കെടാ ......... എത്ര നേരായി അമ്മ വിളിക്കണൂ .........
കൈകള്‍ മാറി മാറി ഉണ്ണി വിതുമ്പുന്നത് തടയുവാനാവാതെ ,
ഉറുമ്പുകള്‍ പറയുന്നത് കാതോര്‍ത്ത് , വീണ്ടും കണ്ണുകളടച്ച് ഉറക്കത്തിലേക്ക് ......!





{ചിത്രങ്ങള്‍ , ഗൂഗിളിന് സ്വന്തം }

Wednesday, February 20, 2013

അലാവുദ്ദീനും , ശശി മേസ്തരിയും ....!

















"ആപ്പിള്‍ തിന്നുന്ന പാമ്പിനു" പകരം , ഇത്തിരി പുരൊഗമിക്കാന്‍ തീരുമാനിച്ച
ശശിയണ്ണന്‍ ഇന്നലെ ഇട്ട " ദേഷ്യമുള്ള കിളികള്‍ " സ്വന്തം ഫോണില്‍ കളിച്ച്
കൊണ്ടിരിക്കുമ്പൊഴാണ് അലാവുദ്ദീന്റെ വീട്ടീന്ന് വിളി വന്നത് ...

ജ്ജ് നാളേ ഇബിടെ വരെയൊന്ന് ബരണം ...ഇച്ചി പണിയുണ്ടേ ...
മലപ്പുറത്തൂന്ന് കൊല്ലത്ത് കണവന്റെ വീട്ടിലേക്ക് കുടിയേറിയ സഫിയാത്ത.

യൂ ട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് , എം പി ത്രീ ഫോര്‍മാറ്റിലേക്ക്
മാറ്റിയ വെങ്കിട്ടേശ്വര സുപ്രഭാതം കേട്ടാണ് "എട്ട് മണിക്ക് " ശശി മേസ്തരി ഉണര്‍ന്നത് ....
പല്ലിന് പുളിപ്പ് തോന്നി തുടങ്ങിയേ പിന്നേ ദന്തരക്ഷകന്‍ പറഞ്ഞ പ്രകാരം
ഇപ്പോള്‍ എന്നും രാവിലെ "സെന്‍സോഡേയിന്‍ " ഇട്ടേ അണ്ണന്‍ പല്ലു തേക്കൂ ...
കാരസോപ്പിട്ട് കുളിച്ച് കുളിച്ച് ചൊറി പിടിച്ചേ പിന്നേ ഈയിടയായി
പീയേര്‍സിലേക്ക് ചേക്കേറിയിട്ടുണ്ട് , അതില്‍ പിന്നേ " വെയിലിനെ "
കാണാം രാത്രിയും ശശിയണ്ണനില്ലെന്നാ ചേച്ചി പറയുന്നത് ...!
നിന്ന നില്പ്പിന് വസുമതി ചേച്ചി ഉണ്ടാക്കി കൊടുത്ത മാഗി ന്യൂഡില്‍സും കഴിച്ച്
സാധനസാമഗ്രികളുമായി അണ്ണന്‍ തന്റെ ജൈത്രയാത്ര ആരംഭിച്ചൂ ...

ഇന്നലത്തെ രാത്രിയില്‍ വെയില്‍ ഉദിച്ചതിന്റെ ക്ഷീണത്തില്‍ ബസ്സിലിരുന്ന്
അണ്ണന്‍ ഒരിത്തിരി മയങ്ങി പോയി , പെട്ടെന്ന് വല്ലാത്തൊരു ആരവം കേട്ടാണ്
ശശിയണ്ണന്‍ ഞെട്ടി എഴുന്നേറ്റത് ....

" കേറ്റിയ അണ്ടി ഇറക്കൂല്ലാ ...ഇറക്കിയ അണ്ടി കേറ്റൂല്ലാ ...
ശമ്പളം കൂട്ടീ തന്നില്ലെങ്കില്‍ മുതലാളിടെ അണ്ടി കയറ്റൂല്ലാ .."

ഇതു കേട്ട് അണ്ണന്‍ ഞെട്ടി , ഹൃദയത്തില്‍ പെരുമ്പറ മുഴുങ്ങി ..
കണ്ണുകള്‍ വിടര്‍ത്തി ഒന്നൂടെ വെളിയിലേക്ക് നോക്കി , അപ്പൊളാണൊരു സമാധാനം
കൈവന്നത് .." കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികള്‍ പണിമുടക്കിലാണ്"

ബസ്സിറങ്ങീ പുഴവക്കിലൂടേ സഞ്ചിയും തൂക്കി അണ്ണന്‍ പ്രകൃതി ഭംഗി ആസ്വദിച്ച്
ദുബൈക്കാരന്‍ അലാവുദ്ദീന്റെ വലിയ വീട് ഉന്നം വച്ച് നടന്നു ...
ഇടത് വശത്തേ വലിയ പാടം മുറിച്ച് കടന്ന് വരുന്ന ആളെ കണ്ട് അണ്ണന്റെ
മുട്ടുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി, നെഞ്ചിന്റെ ഉള്ളീന്നൊരു കിളി പറന്നു പോയി ..
" ജാനകി " .....പണ്ട് മെക്കാട് പണിക്ക് പോകുന്ന സമയത്ത് , വസുമതി ചേച്ചി മണ്ണപ്പം
ചുട്ട് കളിക്കുന്ന സമയത്ത് , കണ്ണും കണ്ണും കഥകള്‍ കൈമാറിയ സമയത്ത് ,
പണിക്കാരെല്ലാം ഉച്ചമയക്കത്തിലാകുമ്പോള്‍ ജാനകിയില്‍ വാര്‍ക്കുകയാകുമണ്ണന്‍ ..

സിമന്റ് കൂട്ടിപിടിച്ച് നെറുകില്‍ വച്ച് ഉള്ളില്‍ തുടിക്കുന്നതിനോടൊപ്പം
ജാനകിയേയും കൂടെ കൂട്ടാമെന്ന് പറഞ്ഞ ശശിയണ്ണനെ
പിന്നെ മഷി ഇട്ട് നോക്കിയിട്ടു പോലും ജാനകിക്ക് കണ്ടുകിട്ടിയില്ല ,
ബേപ്പൂരില്‍ ഉരു ഉണ്ടാക്കാന്‍ വാസുവിന്റെ കൂടെ പോയ
ശശിയണ്ണന് പിന്നേ തിരിഞ്ഞൊ മറിഞ്ഞൊ നേക്കേണ്ടി വന്നിട്ടില്ല ..
തിരിഞ്ഞ് നോക്കാതിരുന്ന ശശിയണ്ണന് ജാനുനേ കാണാനും പറ്റിയില്ല .. കൂടെ വരാനുള്ള
ത്രാണി ജാനൂന് ഇല്ലാതിരുന്നത് അണ്ണന്റെ ഒടുക്കത്തെ ഓട്ടം കൊണ്ടാണെന്ന് ജനസംസാരം ..

സംഗതി എന്തായാലും കല്യാണി ഡോക്ടറുടെ കരവിരുതില്‍ , അയലത്തെ മാധവേട്ടന്‍
കൊടുത്ത പച്ച നോട്ടിലും , അണ്ണന്റെ ആദ്യകുരുന്നു ജീവന്‍ അകാലചരമമടഞ്ഞൂ......
ഇത് പഴം കഥ , ഇന്നിപ്പൊള്‍ എന്തേലും നടക്കും , ജാനകിയുടെ മുന്നില്‍ പെടാതിരിക്കാന്‍
എപ്പൊഴും ശ്രദ്ധിക്കാറുള്ള അണ്ണന് ഇന്നു പണി കിട്ടും .....
രണ്ടും കല്പ്പിച്ച് അണ്ണന്‍ മുന്നോട്ട് നടന്നൂ ,,
ജാനകീ കാര്‍ക്കിച്ചൊന്ന് നീട്ടി തുപ്പി .. തീര്‍ന്നു .. അതിനപ്പുറം ജാനു എന്തു ചെയ്യാന്‍ ..
ആദ്യമായി അറിഞ്ഞ പുരുഷനേ ......!

ഓര്‍മകളുടെ ഉരസലില്‍ , ഇടക്കാരോ ഇക്കിളിയിട്ട പോലെ ചിരിച്ചു നിന്ന ശശിയണ്ണന്റെ
എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് കൊണ്ട് ജാനൂ അരയില്‍ തിരുകിയ
പുല്ല് ചെത്തുന്ന അരിവാള്‍ എടുത്തു വീശീ .. എന്തു ചെയ്യണമെന്നറിയാതെ
പതറിയ അണ്ണന്‍ ,മനശക്തി വീണ്ടെടുത്ത് പാഞ്ഞു .. പിറകില്‍ ജാനൂ ... മുന്നില്‍ അണ്ണന്‍ ..
വഴുക്കല്‍ ഉള്ള വരമ്പില്‍ നിന്നും , കാല് തെറ്റി അണ്ണന്റെ മനോഹര ലാന്‍ഡിംഗ്
പശുവിനെ കെട്ടാന്‍ പാടത്ത് അടിച്ച് വച്ചിരുന്ന മരകുറ്റിയുടെ മുകളിലേക്ക് ..
ആസ്ഥാനം തകര്‍ന്ന അണ്ണനെ കണ്ട് , തെല്ലാശ്വാസ്സത്തോടെ പിന്നിലേക്ക് മറഞ്ഞു ജാനു ..

എത്ര പിടിച്ച് നിന്നിട്ടും , കഴിയാതെ വന്ന അലാവുദ്ദീന്‍
തന്റെ ആത്മ മിത്രത്തെ കാണുവാനായി ദുബൈയില്‍ നിന്നും തിരിച്ചു ..
രണ്ട് വട്ടം ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തപ്പോഴും
വസുമതി ചേച്ചിയുടെ നിലവിളിയാണ് അലാവുദ്ദീന്‍ കേട്ടത് ...
ഞാനിനി എന്തോ ചെയ്യും , എല്ലാം പോയില്ലേ .. എന്ന രോദനം
അലാവൂദ്ദിന്റെ കാതില്‍ പ്രകമ്പനം കൊണ്ടു , അപ്പോള്‍ വസുമതി ചേച്ചിയോട്
അലവു പറഞ്ഞു , എന്തിനപ്പോള്‍ വിഷമിച്ചിട്ട് നമ്മളൊക്കെ ഇല്ലേന്ന് ..
നിങ്ങളൊക്കെ ഉണ്ടായിട്ട് എനിക്കെന്താ കാര്യം എന്ന മറു ചോദ്യത്തില്‍ ,
ഇത്തിരി നേരം ചിന്തിച്ചിട്ട് ഒരു ദീര്‍ഘനിശ്വാസ്സം മാത്രം പകരം നല്‍കീ അലാവുദ്ദീന്‍ ..

വിമാനത്തില്‍ ഇരിക്കുമ്പോള്‍ ,ശശിയേട്ടനേ കുറിച്ചായിരുന്നു
അലാവുദ്ദിന്റെ ചിന്തകള്‍ മുഴുവന്‍ , കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന പഴമൊഴി
അന്വര്‍ത്ഥമാക്കി കൊണ്ട് , വീടും കുടിയുമൊന്നുമില്ലാതെ ( കുടിയുണ്ടായിരുന്നോ ആവോ )
തന്നിഷ്ടത്തിന് നടന്നിരുന്ന അലാവുദ്ദീന്റെ ബാപ്പ, പ്രായം ചെന്ന മകനെ പ്രായമുള്ള വള്ളി ചൂരലിന്
പൊട്ടിച്ചാണ് ഫറൂക്കിലേക്ക് നാട് കടത്തിയത് , അലാവുദ്ദിന്റെ ഉമ്മയുടെ വീട്ടില്‍ നിന്നും
തടി വ്യാപ്യാരം നടത്തി പരിചയ സമ്പത്ത് നേടാന്‍ .. അവസ്സാനം തിരൂരങ്ങാടിക്കാരി സഫിയയുടെ
"തടി" തേടി കണ്ടു പിടിച്ച് മൊഹബത്തിലായ അലാവുദ്ദീന്‍ നന്നാവാന്‍ തീരുമാനിച്ചു ..
എന്നും രാവിലെ കുളിച്ചൊരുങ്ങി , പല പല ബൈക്കുകളില്‍ സഫിയെ കാണാന്‍ വരുന്ന
അലാവുദ്ദീന്‍, അവള്‍ക്കൊരു രാജകുമാരനായിരുന്നു .. ആയിടക്കാണ് ബേപ്പൂരില്‍ ഉരുവിന്റെ
പണിക്കായി ശശിയേട്ടന്‍ എത്തുന്നത് , നാട്ടുകാരനില്‍ കവിഞ്ഞൊന്നും അവരു തമ്മില്‍ ഇല്ലാതിരുന്ന കാലത്ത് ഫറൊക്ക് അങ്ങാടിയില്‍ വച്ച് യാദൃശ്ശികമായി അവര്‍ കണ്ടു മുട്ടിയിരുന്നു ..

ഒരിക്കല്‍ ഉമ്മയുടെ വീട്ടിലേക്ക് വരാന്‍ ക്ഷണിക്കുകയും ചെയ്തു അലാവുദ്ദീന്‍ ..
കേട്ട പാതി കേള്‍ക്കാത്ത പാതി , ശശിയേട്ടന്‍ ചാടി ബൈക്കില്‍ കേറി ..
വഴിയില്‍ വച്ച് ഒരു പൊതി ഒരാള്‍ കാറ് നിര്‍ത്തി അലാവൂദ്ദീന്റെ
കൈയ്യില്‍ വച്ച് കൊടുത്തു .. അലാവൂദ്ദീന്‍ അത് ശശിയേട്ടന്റെ
കൈയ്യില്‍ കൊടുത്തിട്ട് സൂക്ഷിച്ച് പിടിക്കാന്‍ പറഞ്ഞു , ഇടക്ക് വച്ച് ഇറച്ചി
വാങ്ങാന്‍ ബൈക്ക് നിറ്ത്തി അലാവുദ്ദീന്‍ റോഡ് ക്രോസ് ചെയ്തു
അപ്പുറത്തേക്ക് പോയി , ബൈക്ക് കണ്ടതും , കുരങ്ങന് പൂമാല
കിട്ടിയ പോലെ ബൈക്കില്‍ കേറി ഇരുന്ന് കളി തുടങ്ങി ശശിയണ്ണന്‍ ,
ഉരുട്ടി കളിക്കുന്ന ശശിയേട്ടനു മുന്നില്‍ കാക്കിയിട്ട കശ്മലന്മാര്‍ വന്നിറങ്ങി ,
ലൈസന്‍സ് ഇല്ലാത്ത ശശിയണ്ണന്‍ വിയര്‍ത്തൂ , മുണ്ട് മൊത്തത്തില്‍
അഴിഞ്ഞു താഴെ വീണു, ഇവിടെ വാടാ ... എന്നത് മാത്രമേ അണ്ണന്‍ കേട്ടൂള്ളൂ ..
പിന്നെ അഴിയെണ്ണുന്ന അണ്ണനെ ആണ് കണ്ടത് ..

"കുഴപണവീരന്‍ " ശശി പിടിയില്‍ .. തെക്കന്‍ കേരളത്തിലും മലബാറിലും
ശൃംഖലകളുള്ള കുഴല്‍പ്പണ റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ ശശിയണ്ണന്‍ ..
തമിഴന്മാര്‍ അടിച്ച് കൊടുക്കുന്ന, കുഴല്‍ കിണറിനോടൊപ്പമല്ലാതെ
കുഴലെന്നു പോലും കേള്‍ക്കാത്ത പാവം ശശിയേട്ടന്‍ , അലാവൂദ്ദീനു വേണ്ടീ മൗനിയായ് ..
അലാവൂദ്ദീന്‍ ശശിയേട്ടനെ മറന്നില്ല അന്നും ഇന്നും ........................
പക്ഷേ നാലു കാലില്‍ ഇടി കൊണ്ട് നിലത്തിരുന്ന അണ്ണനെ ഒരു മുന്നറിയിപ്പു
പോലും കൊടുക്കാതെ കയറിട്ട് മേലോട്ട് വലിച്ചിട്ട് ഇടിച്ച പൊലീസുകാരെ
ശശിയണ്ണന്‍ മറന്നു , ഓര്‍ത്തിരുന്ന സമയം മുഴുവന്‍ അറിയാതെ പലതും പോകുന്ന
അവ്സഥയായിരുന്നു അണ്ണന്റെ ..



















എയര്‍പോര്‍ട്ടില്‍ നിന്നും ആശുപത്രിയിലേക്ക് തിരിക്കും മുന്നേ അലാവൂദ്ദീന്‍
ശശിയണ്ണനായിട്ട് രണ്ട് കിലോ " കുളിരുള്ള ആപ്പിള്‍ " വാങ്ങി വച്ചു ,
പുതപ്പിട്ട വളരെ പനിചൂടുള്ള ഈ ആപ്പിള്‍ തന്നെയാകണം അണ്ണന്
കൊടുക്കേണ്ടതെന്ന് അലാവുദ്ദീന്‍ ഉറപ്പിച്ചൂ ..
വാര്‍ഡില്‍ കിടക്കുന്ന ശശിയണ്ണനെ കണ്ട് അലാവൂദ്ദിന്റെ കരള്‍ വിങ്ങി
" ഗുരുശിഷ്യന്‍ " സിനിമയില്‍ രാജന്‍ പീ ദേവ് രണ്ടു കാലും പൊക്കി പ്ലാസ്റ്റിറിട്ട്
കിടക്കുമ്പോലെ നിസ്സഹായനായീ ശശിയണ്ണന്‍ , ഈ ഹീന പ്രവര്‍ത്തി ചെയ്തവരോടുള്ള
പ്രതികാരം അലവുന്റെ ഉള്ളില്‍ നുരഞ്ഞു പൊങ്ങിയെങ്കിലും മനസ്സിന് രണ്ടടി കൊടുത്ത്
" അടങ്ങ് അടങ്ങ് " എന്ന് പറഞ്ഞ് പഠിപ്പിച്ചു , അടക്കിയിരുത്തി ..
സത്യം, അപ്പുറം ജാനുവാണെന്നുള്ളതാണെന്ന് ആര്‍ക്കുമറിയില്ലേലും ശശിയണ്ണനറിയാം
" കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ "

ജാനുനെ കുറിച്ച് കൂടുതലറിഞ്ഞ വസുമതി ചേച്ചീ കിടന്ന കിടപ്പില്‍ അണ്ണനെതിരേ
ചോദ്യ ശരങ്ങള്‍ എറിഞ്ഞു അണ്ടി കളഞ്ഞ അണ്ണാനെ പോലെ എന്തു
ചെയ്യണമെന്നറിയാതെ അണ്ണന്‍ നിന്നു വിയര്‍ത്തു , സോറി കിടന്നു വിയര്‍ത്തു ..
അവസ്സാനം അണ്ണന്‍ ഒരു വെടി പൊട്ടിച്ചു , അലാവുദ്ദിന്റെ പഴയ കേസാണതെന്നും ,
അലാവുദ്ദീനായാല്‍ എന്തൊക്കെയോ ആയെന്നും , അതിനാല്‍ ആണ് അവനെ ബാപ്പ നാടു കടത്തിയതെന്നും , അവനെ കിട്ടാത്തതിന്റെ ദേഷ്യം കൂട്ടുകാരനെന്ന് പേരു കൊണ്ട്
മാത്രം ഇത്ര നാളുകള്‍ക്ക് ശേഷം കണ്ടപ്പോള്‍ വഴക്ക് കൂടിയതാണെന്നും ,
തനിച്ചു വരമ്പിലൂടെ നടന്നു പോകുമ്പോള്‍ തലകറക്കം അനുഭവപ്പെട്ട് താഴേക്ക്
വീണു പോയതാണെന്നും പറഞ്ഞ് അണ്ണന്‍ തടി തപ്പി ..
വസുമതി ചേച്ചി ഇരുത്തി ഒന്നു മൂളുകയും പതുക്കെ അടി വയറു നോക്കി
ഒരു കുത്തും കൊടുത്തു , നക്ഷത്രമെണ്ണിയ അണ്ണന്‍ ഉള്ളില്‍ സമാധാനിച്ചു ,
അന്ന് ഏറ്റെടുത്ത അലവുന്റെ കാര്യത്തിന് ഇന്നൊരു പരിഹാരം ഉണ്ടായല്ലൊ സന്തോഷം .!

കുറ്റി ബാക്കിയിരുന്ന അറ്റവും കൊണ്ട് " കുറ്റി ശശിയായ് " അണ്ണന്‍ ആശുപത്രി വിട്ടു ..
നടക്കാനോ , കിടക്കാനോ , നേരെ ഇരിക്കനോ കഴിയാതെ ജീവിതം വഴിമുട്ടി ..
അലാവുദ്ദിനോടുള്ള ചതി വസുമതി ചേച്ചി വഴി നാട്ടില്‍ പാട്ടായി , ആ പാട്ട് കേട്ട്
അലാവുദ്ദീന്റെ ഹൂറി കെട്ട് കെട്ടി .. ഇനി നാട്ടിലേക്കില്ലെന്ന് പറഞ്ഞ് അലാവുദ്ദിനും ........
അങ്ങനെ ഒരു കുറ്റി പറ്റിച്ച പണിയില്‍ എല്ലാം ഒരു വഴിയായ് ...
അറ്റമില്ലാത്ത സൗഹൃദം കുറ്റിയില്‍ തട്ടി പൊട്ടി ..
എല്ലാ പ്രതീക്ഷയും നശിച്ച വസുമതി ചേച്ചി , മെക്കാട് പണിക്ക് പോയി തുടങ്ങീ ..
ഇടക്കിടേ ജാനൂന്റെ മണം വസുമതിയില്‍ അടിച്ച അണ്ണന്‍ കിടന്നു കൊണ്ട് പ്രാകി ...
പ്രാകല്‍ സഹിക്കാന്‍ വയ്യാതകുമ്പോള്‍ കട്ടിലോടെ എടുത്തണ്ണനെ തോട്ടിലിടും
നാട്ടുകാര്‍ക്ക് അതൊരു " കുളിപ്പിക്കല്‍ " ചടങ്ങാണ് ...

എല്ലം തുറന്നെഴുതിയ കത്തില്‍ അലാവുദ്ദീന്‍ വെണ്ണ പോലെ അലിഞ്ഞു ..
കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെ ചികില്‍സ കഴിഞ്ഞെത്തിയ ശശിയണ്ണന്‍ പൂര്‍ണ ആരോഗ്യവാനായി ..കിട്ടിയ വഴിക്കൊക്കെ അണ്ണന്‍ ജാനൂനെ തപ്പി ,
തപ്പല്‍ മടുത്ത് ജാനൂ നാടു വിട്ടു .. സഫിയാത്ത കുണുങ്ങി കുണുങ്ങി തിരികേ വന്നു ,
ശശിയണ്ണനും , വസുമതി ചേച്ചിയും ഉമ്മറുത്തുന്ന് പുതു മണവാട്ടിയെ സ്വീകരിച്ചൂ ,
ഇതറിഞ്ഞ് അലാവുദ്ദീന് ശശിയേട്ടനുള്ള കുളിരുള്ള ആപ്പിളുമായീ പറന്നിറങ്ങി ,
നേരില്‍ കണ്ട് കെട്ടി പിടിച്ച് , ഉരുണ്ട് മറിഞ്ഞു ഇരുവരും ..

അങ്ങനെ ശശിയേട്ടനും അലാവുദ്ദീനും വീണ്ടും അണ്ടിയും മുന്തിരിയുമായി
പുഴവക്കില്‍ സൊറ പറഞ്ഞിരിക്കുന്ന വൈകുന്നേരത്ത് ഒരു ചോദ്യം അലാവുദ്ദീന്‍ ചോദിച്ചു ,
നമ്മുടെ ശശിയണ്ണനോട് ..

" അല്ല ശശീ ,, നീ സത്യം പറ .. നീ എങ്ങനെ അറിഞ്ഞു ഞാനും ജാനുവും തമ്മിലുള്ള ബന്ധം " ???    



{ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നും }

Wednesday, February 13, 2013

ശലഭ മഴ .............















കിനാവ് പൊട്ടി വീണ രാവിന്റെ വരമ്പത്ത്
ദിനരാത്രങ്ങളുടെ കാത്തിരിപ്പിന് വിരാമം ...!
വേനല്‍ കവര്‍ന്ന നിറങ്ങളിലേക്ക്
പ്രണയവര്‍ണ്ണങ്ങളുടെ " ശലഭ മഴ " ....
നിന്നില്‍ ഉദിക്കുകയും എന്നില്‍ അസ്തമിക്കുകയും
ചെയ്യുന്ന നമ്മുക്കിടിയിലെ പകലാണ് പ്രണയം ....
രാവ് തേഞ്ഞ് തീരും മുന്നേ നിന്നില്‍ മാത്രം
തീരാന്‍ കൊതിക്കുന്ന തപിക്കുന്ന സ്വപ്നമാണ് നീയെന്നില്‍ ..

സമ്മതിക്കുന്നു , എനിക്ക് നിന്നോട് പ്രണയമുണ്ട് ........!
അമ്മയോട് ...? ഉണ്ട് അമ്മയോട് കുഞ്ഞിലേ തൊട്ടേ പ്രണയത്തിലാണ് ഞാന്‍ ..!
മഴ ? എന്നോ എപ്പൊഴോ തോന്നിയൊരു പ്രണയം മഴയോടുണ്ട് ....!
ഇതെന്തു കഥ , കണ്ണില്‍ കാണുന്ന എല്ലാത്തിനോടും പ്രണയം ..?
അപ്പൊള്‍ പിന്നേ എന്നോട് എന്താണ് ?

തേഞ്ഞ് തീരുന്ന വിളക്കിനറ്റത്ത് .. ഒരു ശലഭമുണ്ട്
തേടി വരുന്നത് സന്ധ്യയുടെ വിശുദ്ധയാമങ്ങളില്‍ ..
മാറ് കരിഞ്ഞ ഒരു അമ്മയുണ്ട് ,
നെഞ്ചു നീറുന്നൊരച്ഛനും ...
വീര്‍ത്ത കണ്‍തടങ്ങളില്‍ കഥപൂക്കുന്ന ലോകമുണ്ട് ..
കരള്‍കുത്തി വിളിച്ചിട്ടും കൈമലര്‍ത്തുന്ന-
ദൈവമുഖങ്ങളുമുണ്ട് .
വരകളും വരികളും , പുകയുന്ന മനസ്സും
പകര്‍ത്തി വച്ച കാര്‍മേഘമുണ്ട് ..
നാളെയുടെ മഴയില്‍ പെയ്തൊഴിയാന്‍
കിടപ്പാടം പുതു കഥയുടെ " ബീജം " തേടുന്നു ..

അതിജീവനത്തിന്റെ നാട്ടില്‍ ,
സുര്‍ക്കയിട്ട നാരങ്ങത്തോടില്‍
രാവും പകലും വിശപ്പിനെ മുട്ടിക്കുമ്പോഴും ..
എന്നുള്ളില്‍ അടയിരിക്കുന്ന നിന്നോട് " പ്രണയമുണ്ട് "....
വേനലാളലില്‍ നിന്നെ കരംചേര്‍ത്തു നിര്‍ത്താന്‍
പോന്നൊരു ശുഷ്ക്കിച്ച നെഞ്ചിന്‍ കൂടുമുണ്ട്

ഉണ്ട് , നിനക്കെന്നോട് പ്രണയത്തിനപ്പുറം ചിലതുണ്ട് ..
ചുരങ്ങള്‍ തഴുകി വരുന്ന കാറ്റിനൊപ്പം
നിന്നെ കെട്ടിപ്പുണരുമ്പോള്‍ ഞാന്‍ അറിഞ്ഞ
നിന്റെ ഉള്‍ച്ചൂട് മതി , എനിക്ക് .............!

ഇതു കൊള്ളാം . നീ എന്റെ ഉള്‍ച്ചൂടറിഞ്ഞെന്നോ ..
എന്നിട്ടും എന്തേ പരന്നൊഴുകുന്നില്ലാന്ന് പരാതി സഖീ ..?
നിന്റെ പ്രണയം " ശലഭമഴ " പോലെയാണ് ....
നിന്റെ ജീവന്റെ തിരിതുമ്പത്ത് , ആന കറുപ്പില്‍ ,
കടല്‍നീലയില്‍ , അമ്മമടിയില്‍ .. നീ പൊഴിക്കുന്ന ശലഭമഴ ..
അത് ...... എത്ര കിട്ടിയാലാണ് മതി വരുക ..?

നിന്റെ സ്നേഹയൊപ്പ് കൊണ്ട കത്ത് ഇന്നാണ് കിട്ടുന്നത് ...
നിന്റെ അക്ഷരങ്ങളില്‍ നക്ഷത്രങ്ങളുടെ മിനുക്കമുണ്ടായിരുന്നു
വായിക്കുമ്പോള്‍ പൊടിമഴ പെയ്തു മുറ്റത്ത് ..
പുഴ എന്നിലേക്ക് വഴി മാറി ഒഴുകി ..
പതിവ് തെറ്റി നേരത്തേ കണിക്കൊന്ന പൂത്തു മനസ്സില്‍ ..
ഇനി എന്നാണ് നിന്നെ ഒന്നു കാണുക ..?

പ്രീയദേ , നന്മ വറ്റിത്തുടങ്ങുന്ന ഊടുവഴികളില്‍ ...
കണക്ക് പറഞ്ഞ് സ്നേഹം പോലും പകുത്തെടുക്കുന്ന
സ്വപ്നങ്ങള്‍ നഷ്ടമായ പകലറുതിയില്‍...
ലാവമുഖങ്ങള്‍ അവശേഷിപ്പിച്ച തെരുവിലെ
ചാരങ്ങളില്‍ പൊതിഞ്ഞ് പോയ മനസ്സില്‍...
ഒരു തുള്ളി ഇരുട്ടില്‍ ഒറ്റിക്കൊടുക്കുന്ന മൗനത്തില്‍ ..
നീയും നിന്റെ ചൂടും അകതാരിലുണ്ട് ... ദൂരം കാലമാണ് ..
അതിനെ കണ്ടില്ലെന്നു നടിക്കുക , സമയത്തെ കാലം കൊണ്ടു തരും ..
അന്നു കാലത്തെ കവര്‍ന്നെടുത്ത് , നിറഞ്ഞലിയുക .........!

കാട്ട് വള്ളികള്‍ ചുറ്റി പിണയുന്ന , ഉരുളന്‍ കല്ലുകളുള്ള -
നടവഴികളില്‍ ദൈവ സാന്നിധ്യത്തിന്റെ സ്പര്‍ശം ...
നീയും ഞാനും ഒന്നിച്ച് കേട്ടത് , അരുവിയുടെ ചിരിയാണോ ?
നിനക്കെന്നൊട് എത്ര ഇഷ്ടം ? ദേ ഇത്ര , ഈ ആമ്പലോളം ......
ദേ ഇത്ര ..എപ്പൊഴും നനവാര്‍ന്ന് കാണുന്ന കൈവിരല്‍ തുമ്പോളം ...

ഒരു പാട്ടിന്റെ തുടക്കത്തില്‍ മയങ്ങി പോകുന്നത് ..
എത്ര ആഴമുള്ള മയക്കത്തിലും ഉണരുന്നത് ..
വറ്റെടുത്ത് വെള്ളമൂറ്റി കാന്താരിക്കൊപ്പം നാവില്‍ ചേര്‍ത്തത് ..
ഒരു ചൂരല്‍ കസേരയില്‍ ലോകം തീര്‍ത്തത്
കാലവേവുകളെ ചങ്കുറപ്പോടെ നെഞ്ചേറ്റാന്‍ പ്രാപ്തമാക്കിയത്
ഒരൊറ്റ ചുബനം കൊണ്ട് സ്നേഹം മുഴുവന്‍ പകര്‍ത്തുന്നത്.......!

പ്രണയമെന്നല്ല , താല്‍ക്കാലികമായ അഭിനിവേശമല്ല
കെട്ടു പോകുന്നതല്ല , പരത്തി പറയുന്നതുമല്ല ..
കാലങ്ങളായി കാത്തിരിന്നൂന്നുള്ള വീണ്‍ വാക്കുമില്ല ..
കാല്പനികതയുടെ ലോകത്ത് ജീവിക്കുന്നുമില്ല .........!
ഒന്ന് ...ഒന്നോട് ചേര്‍ന്നത് ... ഒന്നായത് .....!

കണ്ണ് തുറക്കൂ , നീയിപ്പോള്‍ എവിടെയാണ് ..
മലകളെ പുല്‍കുന്ന മേഘങ്ങളേ കണ്ടുവോ .. ?
താഴത്ത് നിറയുന്ന വന്യസുഗന്ധമുള്ള പൂക്കളുടെ
ഗന്ധവും പേറി വരുന്ന " ശലഭങ്ങളേ " കണ്ടുവോ ..?
ഒന്നെത്തി നോക്കൂ , ആഴത്തില്‍ നിന്നും കാറ്റേറി വരുന്നത് ..
വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് , ഒരൊ അടിവാരങ്ങള്‍ക്കുമില്ലേ ..?

കണ്ണേ ..! ഇടക്ക് ചിന്തകളുടെ കൂമ്പാരത്തില്‍
നിന്റെ ചോദ്യങ്ങളെ അവഗണിക്കുന്നു എന്നു കരുതരുത് ...!
കയ്പ്പേറിയ അനുഭവങ്ങളുടെ ആകേത്തുകയാകാം ജീവിതം ..
ഇടക്ക് മഴയും , നനുത്ത കാറ്റും , വേവും, ഉഷ്ണവും , ഇലകൊഴിയലും
ഒക്കെ മാറി മാറി വരുന്ന ജീവിതം .. നാം നമ്മേ മറന്നു പോകുന്ന -
ചില നിമിഷങ്ങളുണ്ട് , ജീവിക്കണമെന്ന മോഹം മരവിച്ച് പോകുന്നത് ..
ചിലരേ നാം തേടി ചെല്ലും , ചിലര്‍ വന്നു ചേരും ..
ചിലര്‍ മൊട്ടിടും , പൂവാകും , കൊഴിയും ...
ചിലര്‍ നീല കുറിഞ്ഞി പോലെ കാലമെടുത്ത് പൂക്കും
ഒരിക്കലും നഷ്ടമാകാതെ ആ നിറവ് അടുത്ത വരവ് വരെ തങ്ങി നിര്‍ത്തും ..
മഴ ചാറ്റല്‍ പോലെ ചിലരുണ്ട് , എക്കാലവും ഉള്ളില്‍
ഇങ്ങനെ പെയ്തു പെയ്തു നില്‍ക്കും ...
പെരുമഴ തീര്‍ക്കുന്നവരുമുണ്ട് , പോകുമ്പോള്‍
വലിയ മുറിവിന്റെ ചാലുകള്‍ കാണാം ..

നിനക്ക് .. നിന്നോളം .. ഞാന്‍ എന്താണ് പറയുക .....

വരൂ ..... രാവ് പൂത്ത് തുടങ്ങീ , മലയിറങ്ങീ പോകേണ്ടവര്‍ നാം ..
കൈകള്‍ കോര്‍ക്കുമ്പോള്‍ മനസ്സ് ചേര്‍ത്ത് വയ്ക്കുന്നു എന്നു കരുതേണം ...
കൈകുമ്പിളില്‍ ഒതുക്കി വയ്ക്കണം നമ്മുക്ക് കിട്ടിയ ശലഭത്തെ
പ്രണയച്ചൂട് കൊടുത്ത് , ആയിരങ്ങളെ പുനര്‍ ജീവിപ്പിക്കണം ..
നമ്മുടെ മുറ്റത്ത് നിലക്കാത്ത " ശലഭ മഴ " തീര്‍ക്കാന്‍ ......!


















ഈ വര്‍ഷമേഘമിങ്ങനെ പെയ്തു കൊണ്ടിരിക്കും ,
വിരഹ വേവു സമ്മാനിച്ച്
എനിക്കു മാത്രം , ഇത്തിരി അകലേ .....
ഉള്ളിലെ പ്രണയത്തിന് ഒരു ദിനവും കല്പ്പിച്ച്
കൊടുത്തിട്ടില്ല എങ്കിലും , പ്രണയാത്മാക്കളുടെ
ഈ ദിനത്തില്‍ വെറുതെ ...................

Monday, February 4, 2013

മുനയുള്ള മൗനങ്ങള്‍

ഇരുമ്പ് ഇരുമ്പിലുരയുന്നത്..
കേള്‍ക്കാതെ പോകുന്ന മര്‍മ്മരം ..
ദാഹം മൂത്ത ചക്രങ്ങള്‍ കുടിച്ചു വറ്റിച്ച
ചുവന്ന നേര്‍ രേഖയുടെ ആവര്‍ത്തിക്കുന്ന കണ്ണീര്‍ ചോല ..
കിടപ്പാടം വിറ്റിട്ടും കടം തീരാത്ത ഉച്ചക്ക്
മണ്ണ് തിന്ന് വയറ് നിറഞ്ഞവരുടെ ചിത്രത്തിനടിയില്‍
മഴയുടെ താരാട്ടുമായ് വന്ന മയക്കത്തിന്റെ അന്ത്യത്തില്‍
വേര്‍തിരിച്ചറിയുവാനാവാത്തൊരു സ്വപ്നത്തുണ്ട് ...

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ .. സമയം രാവിലേ ആറു മണി ..
പുതുവര്‍ഷത്തിന്റെ ചൂരില്‍ നിറഞ്ഞാടിയ രാവുകള്‍ തളര്‍ത്തിയ ഞരമ്പുകളില്‍
പതിയേ ഉണരുന്ന പുലരീ , പ്ലാറ്റ്ഫോം നിറയേ പുണ്യവതിയായ മദര്‍ തെരേസയുടെ
കാരുണ്യസ്പര്‍ശമുള്ള വസ്ത്രങ്ങള്‍ പേറിയ കന്യാസ്ത്രീകള്‍ ..
ആറ് പതിനഞ്ചിന് പുറപ്പെടുന്ന ജനശതാബ്ദി പ്ലാറ്റ്ഫൊം രണ്ടില്‍
ചക്രവും പാളവും പ്രേമിച്ചു കിടക്കുന്നു ..ഡി ടുവില്‍ .. പന്ത്രണ്ടാം നമ്പര്‍ വിന്‍ഡോ
സീറ്റില്‍ എന്റെ ബാഗ് വയ്ക്കുമ്പോള്‍ ബോഗി തീര്‍ത്തും വിജനമായിരുന്നു ..
പതിനഞ്ച് മിനിറ്റിനുള്ളില്‍ പതിയേ അനക്കം വച്ച ബോഗികള്‍ക്കൊപ്പം
ജനശതാബ്ദി എക്സ്പ്രസും കോഴിക്കോട് നഗരം വിട്ട് ഓടിത്തുടങ്ങി ..
ഓര്‍മകളുടെ തള്ളികയറ്റമാണ് ഓരോ ട്രെയിന്‍ യാത്രയും
പ്രത്യേകിച്ച് ഏകനായി യാത്ര ചെയ്യുമ്പോള്‍ ...
തൊട്ടപ്പുറത്തുള്ള മുഖങ്ങളെ അവഗണിച്ച്
പുറം കാഴ്ചകളുടെ തെന്നിമറയലില്‍ മുഖം ചേര്‍ത്ത്
സുഖദമുള്ള മാനസികതലങ്ങളിലേക്ക് എത്തിപ്പെടുന്ന നിമിഷങ്ങള്‍ ..
കൈകളില്‍ സാറാ ജോസഫിന്റെ " ആതി " പാതി നിര്‍ത്തിയ നിലയില്‍
എന്റെ വിരല്‍ തുമ്പിനാല്‍ വേര്‍തിരിക്കപ്പെട്ട് നാണത്തോടെ ...

{ആതിയേ കുറിച്ച് രണ്ട് വാക്ക് പറയാതെ വയ്യ ..
ഇന്നിന്റെ മലിനമായ മനുഷ്യമനസ്സിന്റെ നേര്‍ മുഖം ..
ജലമെന്നത് എല്ലാത്തിന്റെയും ആദ്യവും അവസ്സാനവുമാകുമ്പോള്‍
ജലത്തിലൂടെ ജീവിച്ച് , മനോഹരമായ കാഴ്ച നല്‍കി ,പിന്നീട് അതിനു വേണ്ടി ,
പൊരുതുന്ന ഒരു കൂട്ടം നന്മയുള്ള മനസ്സുകളുടെ വരയാണ് " ആതി " } 


















വറ്റിയ പുഴയുടെ തേങ്ങലുമായീ , ഒട്ടിയ വയറിന്റെ ആന്തലുമായ്
താഴേ എന്റെ നിള ... തേങ്ങലടക്കാന്‍ മനസ്സ് തീരം തേടുമ്പോള്‍
നിളയുടെ മടിത്തട്ടെന്നെ മാടി വിളിക്കും , മുഖം വെള്ള മണലില്‍ അമര്‍ത്തീ
സന്ധ്യകാണുമ്പോള്‍ ഉതിരുന്ന കണ്ണുനീരിനെ നിള വന്ന് തലോടും ...
ഇന്ന് നിള കരയുന്നുണ്ട് എനിക്കോ നിങ്ങള്‍ക്കൊ തടുക്കാനാവാത്ത
കണ്ണിര്‍ച്ചാലുകള്‍ പൊഴിച്ച് .. എങ്കിലും ഭംഗി ചോരാതെ ന്റെ നിള ..
പാലത്തിന് മുകളിലൂടെ ജീവിതം പോലെ , വര്‍ഷം പോലെ
ഈ ഇരുമ്പ് ചക്രങ്ങള്‍ ഉരസി പാഞ്ഞ് പോകുമ്പോള്‍ ...................

വെള്ളക്കാരന്‍ എന്നു തോന്നിക്കുന്നൊരാള്‍ ട്രെയിനില്‍ പനയോല പോലത്തെ
ചൂല് കൊണ്ട് താഴെ വൃത്തിയാക്കുന്നു , വെളിയിലേക്ക് കണ്ണുകള്‍ പകുത്ത
എന്റെ എല്ലാ ശ്രദ്ധയും ഈ മനുഷ്യനിലേക്ക് മാറി വന്നു .. ഇയാള്‍ വിദേശിയാണോ ..?
ആവോ .. വസ്ത്രം വിദേശിയോട് സാമ്യമുള്ളത് ,
പക്ഷേ ഇനിയെന്തെങ്കിലും ജനതികമായ തകരാര്‍ ?
ഈ മനുഷ്യന് എന്തെങ്കിലും കൊടുക്കണമെന്ന് മനസ്സ് പറയുന്നു ..
അത്രക്ക് ആത്മാര്‍ത്ഥതയോടെ ആ മനുഷ്യന്‍ വൃത്തിയാക്കുന്നുണ്ട് ഒരോ മൂലയും ..
അവസ്സാനം പുറത്തേക്ക് തട്ടുന്ന എല്ലാ ആളുകളേയും കവച്ച് വച്ച് അദ്ധേഹം
പാള പോലത്തെ ഒന്നില്‍ എല്ലം പൊടിയും തട്ടിത്തൂത്ത് വാഷ് ബെയിസിനറ്റത്തെ കുപ്പയില്‍ ഇട്ടു ..
പിന്നെ ഒരൊരുത്തരുടെ അടുത്ത് ചെന്നു നില്‍ക്കുന്നു , മാന്യമായ് കൈകൂപ്പുന്നു ,
ഒരിക്കല്‍ പോലും കൈനീട്ടുന്നില്ല ആ മനുഷ്യന്‍ , മിക്കവരും കൊടുക്കുന്നുണ്ട് പൈസ ..
ഞാന്‍ പത്ത് രൂപ എടുത്ത് വച്ചു , പക്ഷേ എന്തൊ ആ മനുഷ്യന്‍ എന്റെ
അരികിലേക്ക് വന്നില്ല ,,കൊടുക്കാന്‍ മനസ്സ് പറഞ്ഞ ആളുകള്‍ക്ക് ,
ഒന്നും കൊടുക്കാതെ ആകുമ്പോള്‍ ആകെ അസ്വത്ഥമാകുംനാം ..
ഇനി ആ മനുഷ്യന് കൈകൂപ്പുവാന്‍ പാകത്തില്‍ ഞാനായിട്ടില്ല
എന്ന കാലത്തിന്റെ സത്യമാകാം ..വിളിച്ച് കൊടുക്കുവാന്‍ എനിക്കായതുമില്ല ,
ഞാന്‍ നോക്കി നില്‍ക്കേ അദ്ധെഹമെന്നില്‍ നിന്നും മറഞ്ഞു പോയി ..

" ജനശതാബ്ദീ " അതിന്റെ പരമാവധീ വേഗത കൈവരിച്ച് പായുന്നുണ്ട് ,
പ്രവാസത്തിലെ മഴത്തുള്ളി പോലെ വീണുകിട്ടുന്ന ഇടവേളകളില്‍ നാടണയുമ്പോള്‍
വിരളമായി കൈവരുന്ന ഒന്നാണ് ട്രെയിന്‍ യാത്രകള്‍ ..
പുറം കാഴ്ചകള്‍ക്കൊപ്പം മനസ്സ് പായുന്നത് അറിയുകയേ ഇല്ല ,
കൗമാരകാലത്തിന്റെ വര്‍ണ്ണങ്ങള്‍ ഓര്‍മകളായി വന്നു നിറയും , മുഖം ചുവക്കും ,
അധരം പതിയെ വിറകൊള്ളും , വിങ്ങും ...
നിന്റെ ഒരോ ചിന്തകളും എന്റെ ഫോണില്‍ കോളുകളാകുമ്പോളാണ്, മനസ്സ് മഴതൊടുന്നത് ..
തൊട്ടപ്പുറത്തെ സീറ്റിലെ കുറുമ്പി കോത അമ്മയുടെ മടിയില്‍ ഇരുന്ന് കുറുമ്പ് കുത്തുന്നുണ്ട്
ഹാന്‍ഡ് ബാഗ് തുറന്ന് ലിപ്സ്റ്റിക് എടുത്ത് അമ്മയുടെ ചുണ്ടില്‍ തേയ്ക്കുന്നുണ്ട് അവള്‍ ..
നാണവും , ദേഷ്യവും കൊണ്ട് ആ അമ്മ സഹികെടുന്നത് കാണുമ്പോള്‍ ബാല്യം പ്രായത്തേ
ഭേദിച്ച് മനസ്സിലേക്കിരച്ച് കേറും , അമ്മിഞ്ഞ പാലു വന്നു നാവില്‍ തൊടും ..
ഇടക്ക് " ആതിയിലും " , ഇടക്ക് ആ കുറുമ്പിയില്‍ കണ്ണുകള്‍ പായ്ച്ച് ഞാന്‍ ..
ഒടുവില്‍ കുറുമ്പിയോട് ചോദിച്ചു മോളൂട്ടിയുടെ പേരന്താണ് .. " മെറിന്‍ " .......

ഷൊര്‍ണ്ണൂര്‍ വിട്ട് അധികമാകില്ല , നാവില്‍ കാപ്പിയുടെയും ,
ഉഴുന്ന് വടയുടെയും രുചി പതിയേ പതിയേ ഉള്ളിലേക്ക് വലിയുന്നുണ്ട് ,
ട്രെയിന്‍ വളരെ വേഗത കുറച്ച് നിര്‍ത്തുവാനായുന്ന മട്ടില്‍ ആയ്ക്കുന്നുണ്ട് ,
വെളിയിലേക്ക് നോക്കുമ്പോള്‍ ചെറിയൊരു മരത്തിന്റെ ചില്ലയില്‍ ഒരു മയില്‍ ..
ആദ്യമായാണ് ഒരു മയിലിനെ ട്രെയിന്‍ യാത്രയില്‍ കണ്ടു മുട്ടുന്നത്
തല തിരിച്ച് കുറെ നേരം നോക്കി അതിനെ , വണ്ടി പിന്നെയും മുന്നോട്ട് പോയി പതിയെ നിന്നൂ
സ്റ്റേഷനില്‍ എത്തിയതല്ല , സിഗ്നല്‍ ശരിയാവത്തതിനാലാകാം , വെറുതേ പുറത്തേക്ക് നോക്കി ഇരുന്നു ..
തൊട്ടപ്പുറത്ത് വെറൊരു പാളവും കാണാം , എന്നിട്ടും എന്താണാവോ വണ്ടി നിര്‍ത്തിയത് ..
വരണ്ട മണ്ണിന്റെ വേവു കാണാം പുറത്ത് , ഒരു വലിയ തിട്ടക്കപ്പുറം പാടമാണെന്ന് തോന്നുന്നു ..

അഞ്ച്മിനിറ്റ് കഴിഞ്ഞിട്ടും ട്രെയിന്‍ അനങ്ങുന്നില്ല , അപ്പുറത്ത് കുറുമ്പിയുടെ
ചിണുങ്ങല്‍ കേള്‍ക്കാം നേരെ ഇപ്പുറത്തേ സീറ്റില്‍ സുമുഖനായൊരു
മുത്തശ്ശന്‍ നന്നായി ഉറങ്ങുന്നുണ്ട് ,മുഴുവനും നരച്ച താടിയും മുടിയുമെങ്കിലും ,
അതിനുമൊരു ചേലുണ്ട് , കുലീനത്വമുണ്ട്
പിന്നിലെ സീറ്റില്‍ നിന്നും രണ്ടു പേര്‍ എന്തോ ജോലി സംബന്ധമായ സംസാരത്തിലാണ്
പകുതി മലയാളവും ആംഗലേയവും കലര്‍ത്തിയ സംസാരം .. മുന്നിലേക്ക് നോക്കിയാല്‍
നീളത്തില്‍ കാണാം ട്രെയിനിന്റെ അങ്ങേ അറ്റം വരെ .. വീണ്ടും ആതിയിലേക്ക്
അതില്‍ നിന്നും കണ്ണുകള്‍ ഏതോ പ്രേരണയുടെ പുറത്തേറി വെളിയിലേക്ക് ..
കുറച്ചപ്പുറത്തായി നേരത്തെ കണ്ട തിട്ടകള്‍ കേറി ഒരു പെണ്‍കുട്ടി വരുന്നുണ്ട്
ഓറഞ്ച് നിറമുള്ള ചുരിദാറിട്ട് , വളരെ ഗൗരവത്തില്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ട് ..
ഒരു പ്രത്യേക രീതിയുണ്ട് അവളുടെ സംസാര ചലനങ്ങളില്‍ , മുഖത്തേക്ക് പതിച്ച കണ്ണുകള്‍
എടുക്കുവാനാകാതെ ഞാന്‍ നോക്കി ഇരുന്നു , ഇരുനിറവും നിമിഷങ്ങളുടെ ഇടവേളകളില്‍
പലവിധ ഭാവങ്ങള്‍ കൈവരുന്ന മുഖവും .. താഴേക്ക് ഇറങ്ങി വന്ന് കാലുകള്‍ കൊണ്ട്
പച്ചിലച്ചെടികളെ തട്ടി അന്തമില്ലാത്ത സംസാരത്തിലാണ് അവള്‍ , ഒരു ട്രെയിന്‍ ഇപ്പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ചിന്ത പോലും അവള്‍ക്കില്ലാത്ത പോലെ ,
കണ്ണുകള്‍ നിറയുന്നുണ്ടൊ ..? സംസാരം ഉച്ചത്തിലാകുന്നുണ്ടൊ .........

ഇരുമ്പ് ഇരുമ്പിലുയരുന്ന ശബ്ദം , വളരെ വേഗത്തില്‍ അടുത്ത് വരുന്നു ..
ഒന്നും ചെയ്യുവനാകുന്നതിന് മുന്നേ ഒരു ചെറു മര്‍മ്മരം കേട്ടു .. ചുവന്ന നിറത്തിന്റെ
ഒരു നുള്ള് വന്നെന്റെ ഹൃദയത്തില്‍ വീണുവോ ..?അപ്പുറത്തിരുന്നവരുടെ അലര്‍ച്ച കേട്ടു ..
നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കണ്ണില്‍ നിറഞ്ഞു നിന്ന ആ ജീവനെ കൊരുത്ത് വളരെ വേഗത്തില്‍
ഓടി മറഞ്ഞ ആ ഇരുമ്പ് വണ്ടിയോടു എന്താണപ്പോള്‍ മനസ്സില്‍ തോന്നിയത് ..
മനസ്സെന്നത് കൈമോശം വന്ന പോലെ , എന്റെ ട്രെയിന്‍ ഒന്നുമറിയാത്ത പോലെ
നീങ്ങിത്തുടങ്ങി...... കണ്ണില്‍ മയിലിനെ കൊണ്ടു തന്ന നിമിഷങ്ങള്‍ ..
കൗതുകത്തിന്റെ ആ പെണ്‍പൂവിലേക്ക് നോക്കുവാന്‍ എന്തിന് കാലമെന്നെ
അനുവദിച്ചുവോ ആവോ .....ഉത്തരമില്ലാത്ത ചോദ്യം , സ്വയം ഒടുങ്ങിയതെന്ന്
പിറകില്‍ നിന്നുള്ള വിശകലനങ്ങള്‍ , വല്ലാതെ മനം പുരട്ടുന്നു ,
ശര്‍ദ്ദിക്കുവാന്‍ വരുന്ന പോലെ ...

ഒന്നിലും അടയിരിക്കുവാനാകാതെ മനസ്സ് എങ്ങോട്ടോ പായുന്നു ..
ഏതോ സ്റ്റേഷനില്‍ " മെറിന്‍ " ഇറങ്ങി പോയി .. ചിലതിങ്ങനെയാണ് പലവിധ
ചോദ്യങ്ങള്‍ മനസ്സിനെ മഥിക്കും , പല രീതികളില്‍ ഉത്തരങ്ങള്‍ മുന്നിലെത്തും
ഒന്നു പോലും മനസ്സിനെ തൃപ്തിപ്പെടുത്തില്ല ..
നൂറോളം ജീവന്റെ തുടിപ്പുകള്‍ ആഴം കവര്‍ന്ന അഷ്ടമുടി കായലിന്റെ
മുകളിലൂടെ മനസ്സോ ഹൃദയമോ ഇല്ലാത്ത ആ ഇരുമ്പ് ചക്രങ്ങള്‍ ഉരസി പായുന്നു ..
ഇനിയങ്ങോട്ട് ഗൃഹാതുരമായ ചില കാഴ്ചകളുടെ തുരുത്തുകളാണ് ..
പെറ്റമ്മയുടെ തലോടല്‍ പോലെ വന്നു നിറയുന്ന ഉപ്പുവെള്ളതിന്റെ കാറ്റ്
വലിഞ്ഞ് മുറുകിയ മുഖവും മനസ്സുമായി തലസ്ഥാനനഗരിയില്‍ എത്തുമ്പോള്‍
കെട്ടിപ്പിടിച്ചു മടിയിലുറങ്ങുവാന്‍ അമ്മയെ തേടുകയായിരുന്നു ഉള്ളം ...

ഇന്ന് ഫെബ്രുവരി മൂന്ന് , മാധ്യമം പത്രത്തിലെ ഒരു വാര്‍ത്ത മനസ്സില്‍
ആ പെണ്‍കുട്ടിയെ വീണ്ടും കൂട്ടികൊണ്ട് വന്നു , പ്രവാസത്തിന്റെ വിരഹ വേവില്‍ ..
എന്റെ മഴയേയും , മകളേയും പിരിഞ്ഞ കടുത്ത യാന്ത്രികതകളില്‍
മറന്നു തുടങ്ങിയ ആ മുഖം വീണ്ടും മുന്നിലെത്തിയപ്പോള്‍ ,
തലങ്ങള്‍ ഒന്നു മാറുവനാണ് " മുഖപ്പുസ്തകത്തില്‍ "ഒന്നെത്തി നോക്കിയത് ..
അവിടെ കണ്ടൊരു ചിത്രം കരള്‍ പറിച്ചെറിയിച്ചു ..






(ഈ ചിത്രത്തിന്റെ പിന്നിലുള്ള
നേരുകളില്‍ എനിക്ക് പരിമിതമായ
അറിവേ ഉള്ളൂ , മിഴികളിലുടക്കിയത് നേരായീ പകര്‍ത്തിയെന്നു മാത്രം )










മനുഷ്യനില്‍ ഇത്രയും ക്രൂരതകള്‍ നിലനില്‍ക്കുന്നു എന്നത് ഞെട്ടിക്കുന്ന ഒന്നു തന്നെ ..
ബീഹാറിലെ ഭഗല്പൂരില്‍ ഒരു സ്ത്രീയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം
കെട്ടി തൂക്കി കൊന്നൊരു ചിത്രം , താഴേക്കിടയിലുള്ള ആ സ്ത്രീയോടുള്ള ഈ ക്രൂരത
മാധ്യമങ്ങളോ , ജനങ്ങളോ കണ്ടില്ലെന്ന് പരിതപിക്കുന്ന ഒരു അഭിഭാഷകന്റെ
കുറിപ്പോടു കൂടിയ ചിത്രം ..പ്രതികരിക്കുന്നതിനും , നമ്മുക്ക് ജാതിയും മതവും ,
പണവും അന്തസുമൊക്കെയുണ്ടെന്ന് തോന്നിപ്പോകുന്നു ..
ആ ശരീരം കാണുമ്പോള്‍ അറിയാം , ജീവിതത്തോട് പടവെട്ടി പോരാടിയ
ഒരു പാവം സ്ത്രീയുടേത് പോലെ ..അതിലും കാമത്തിന്റെ കണ്ണുകള്‍ കാണാന്‍
കഴിഞ്ഞ മനുഷ്യനെന്ന ദൈവത്തിന്റെ ഉത്തമ സൃഷ്ട്ടി ..

ആസുര താളം തിമിര്‍ക്കുന്നു ഹൃദയത്തില്‍ ..
ആരോ നിശബ്ദമൊരു നോവായി നിറയുന്നു ,
നെഞ്ചില്‍ ആഴ്ന്നമരുന്നു മുനയുള്ള മൗനങ്ങള്‍
ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു ..
പ്രീയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോറ്റ് പാഴ്സ്മൃതികളില്‍
കാത്തിരിപ്പൊറ്റക്ക് കാതോര്‍ത്തിരിക്കുന്നു
കാതിരിപ്പൊറ്റക്ക് കണ്‍പാര്‍ത്തിരിക്കുന്നു ((എം കെ ))